തമിഴ്നാടിന്റെ വാറന്റ് കിട്ടി, പിന്നെ ഒന്നും നോക്കാതെ ഒരു സുലൈമാനെ അങ്ങ് അറസ്റ്റ് ചെയ്തു, ബേക്കൽ പൊലീസിന് ആളുമാറി

Published : Oct 13, 2025, 01:42 AM IST
tamil nadu court

Synopsis

തമിഴ്‌നാട് പോലീസ് നൽകിയ അറസ്റ്റ് വാറന്റിൽ ആൾമാറി കാസർകോട് ബേക്കൽ പോലീസ് മൗവ്വൽ സ്വദേശിയായ സുലൈമാനെ കസ്റ്റഡിയിലെടുത്തു. യഥാർത്ഥ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ തഞ്ചാവൂർ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. 

കാസർകോട്: തമിഴ്‌നാട് പോലീസ് നൽകിയ അറസ്റ്റ് വാറന്റിൽ ആൾമാറി, മൗവ്വൽ സ്വദേശിയായ മധ്യവയസ്കനെ കസ്റ്റഡിയിലെടുത്ത് കാസർകോട് ബേക്കൽ പോലീസ്. ബേക്കൽ മൗവ്വൽ സ്വദേശി സുലൈമാനെയാണ് യഥാർത്ഥ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് തഞ്ചാവൂർ കോടതി വെറുതെ വിട്ടത്.

അറസ്റ്റ് വാറൻ്റ് തരാനോ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനോ പോലും തയ്യാറാകാതെയാണ് ബേക്കൽ പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് സുലൈമാൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. യഥാർത്ഥ പ്രതി പോലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുമ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സുലൈമാനെ മൂന്ന് ദിവസമാണ് അന്യായമായി കസ്റ്റഡിയിൽ വെച്ചത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ് സുലൈമാൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്
പുലർച്ചെ യുവതിയുടെ കരച്ചിൽ, പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലേക്ക്; യാത്രാമധ്യേ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി, തുണയായി നയൻതാര