പാലക്കാട് ബസ് ജീവനക്കാരനെ നിലത്തേക്ക് ചവിട്ടിയിട്ട് അരയിലെ കത്തിയെടുത്ത് കുത്തിപ്പരിക്കേൽപ്പിച്ചു; വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

Published : Oct 12, 2025, 09:12 PM ISTUpdated : Oct 12, 2025, 09:15 PM IST
Palakakd Stabbing

Synopsis

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ വെച്ച് ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് റസാരിയോ ബസിലെ ജീവനക്കാരനായ സന്തോഷിന് കുത്തേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്തിപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട്: ബസ് ജീവനക്കാരന് കുത്തേറ്റു. സ്റ്റേഡിയം സ്റ്റാൻറിൽ വച്ച് പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.

പ്രതിയായ കുന്തിപ്പുഴ സ്വദേശി ഷാനിഫ് പൊലീസ് കസ്റ്റഡിയിലാണ്. നിസാര പരിക്കേറ്റ ഷാനിഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പൊലീസ്. സംഭവം നടന്നത് ടൗൺ ബസ് സ്റ്റാൻ്റ് പരിസരത്തെ പെട്രോൾ പമ്പിനടുത്ത് വച്ചാണ്. അരയിൽ കത്തിയുമായെത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സന്തോഷിന് വയറിൽ ആഴത്തിൽ മുറിവുകളുണ്ട്. ശരീരമാസകലവും മുറിവുകളെന്നും പൊലീസ്. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ