ചൂടിന് ശമനമായി വേനൽമഴയെത്തുന്നു! 7 തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published : May 07, 2026, 07:04 PM ISTUpdated : May 07, 2026, 07:11 PM IST
kerala rain

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്നാതമാകുന്നു. 7 ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ മാസം 10 വരെ മധ്യ, തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മാന്നാർ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് വേനൽ മഴ ശക്തി പ്രാപിക്കാൻ കാരണം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവിന് 31 വർഷം കഠിന തടവും പിഴയും
'കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട'; മാത്യു കുഴൽനാടനെതിരെ കണ്ണൂരിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ്