
കൊല്ലം: കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിന തടവും 150000 രൂപ പിഴയും ശിക്ഷ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജയനെ ആണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീ. സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് കാരണം. റബ്ബറിന് ഉപയോഗിക്കുന്ന ആസിഡ് കയ്യിൽ കരുതിയ ജയൻ വീട്ടിലെത്തി ഭാര്യയുടെയും കുട്ടിയുടെയും ശരീരത്തിൽ ഒഴിക്കുകയായിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി മുങ്ങിയെങ്കിലും വാറണ്ടായതോടെ കോട്ടയത്ത് നിന്ന് പിടികൂടി. ഇതോടെ പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
മുങ്ങിയെങ്കിലും വാറണ്ടായതോടെ കോട്ടയത്ത് നിന്ന് പിടികൂടി. ഇതോടെ പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam