ബൈക്കിന് പിന്നിൽ പാഞ്ഞു വന്നിടിച്ച് കെഎസ്ആർടിസി, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; അത്ഭുതകരമായി രക്ഷപ്പെടൽ

Published : Jul 08, 2024, 09:01 PM IST
ബൈക്കിന് പിന്നിൽ പാഞ്ഞു വന്നിടിച്ച് കെഎസ്ആർടിസി, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; അത്ഭുതകരമായി രക്ഷപ്പെടൽ

Synopsis

ബസിന്‍റെ ഇടിയേറ്റ് ബൈക്കിൽ നിന്നും മറിഞ്ഞ് വീണ ഫിറോസ് യാതൊരു പരിക്കും കൂടാതെ ബസിന് മുന്നിലേക്ക് എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഫറോഖ് : കോഴിക്കോട് വാഹനാപകടത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിൽ  കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞവന്നിടിച്ച് തെറിച്ച് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ബസിന്‍റെ ഇടിയേറ്റ് ബൈക്കിൽ നിന്നും മറിഞ്ഞ് വീണ ഫിറോസ് യാതൊരു പരിക്കും കൂടാതെ ബസിന് മുന്നിലേക്ക് എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കോട്ടയം പോകുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ബൈക്കിലിടിച്ചത്. യുവാവിന്‍റെ അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Read More :  കാസർകോട്ടെ പഴക്കട, പക്ഷേ വിൽക്കുന്നത് വേറൊന്ന്; കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ, ലൈസൻസ് റദ്ദാക്കി
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി