കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

Published : Jul 20, 2019, 12:53 PM ISTUpdated : Jul 20, 2019, 12:58 PM IST
കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

Synopsis

ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്കൂളിൽ ക്യാമ്പ് തുറന്നത്. ജില്ലയിൽ ചിലയിടങ്ങളിൽ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയർന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കപ്പയും ചമ്മന്തിയും കട്ടന്‍ ചായയും; ഭക്ഷണം പങ്കിട്ട് കെ.സി. വേണു​ഗോപാൽ
മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി