10 മണിക്കൂർ, 956 മീറ്ററിലധികം നീളത്തിൽ പേപ്പർ ചങ്ങല; ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി യുവാവ്

Published : Feb 13, 2023, 02:48 PM IST
10 മണിക്കൂർ, 956 മീറ്ററിലധികം നീളത്തിൽ പേപ്പർ ചങ്ങല; ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി യുവാവ്

Synopsis

 അടുത്ത മാസം ഈ പേപ്പർ ചങ്ങല ഉപയോഗിച്ച് സ്കൂളിലും പരിസരത്തും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ബോധവത്കരണ പരിപാടി നടത്തുമെന്നും വിമിൻ പറഞ്ഞു. 

തിരുവനന്തപുരം: 10 മണിക്കൂറിൽ ‌956.2 മീറ്ററിലധികം നീളമുള്ള പേപ്പർ ചങ്ങല നിർമ്മിച്ച് യുവാവ്. ലക്ഷ്യം ഗിന്നസ് റെക്കോർഡും ലഹരിക്കെതിരെ ബോധവത്കരണവും. വെണ്ണിയൂർ വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ വിൻസന്റിന്റെയും മിനി കുമാരിയുടെയും മകൻ വിമിൻ. എം. വിൻസന്റാണ് ഡ്രോയിംഗ് പേപ്പറിൽ ചങ്ങല തീർത്തത്. ഇന്നലെ രാവിലെ 8 മുതൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് അദ്ധ്യാപരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വച്ചാണ് ചങ്ങല നിർമ്മാണം പൂർത്തി യാക്കിയത്. 

നിലവിലെ ഗിന്നസ് റെക്കോർഡ് അമേരിക്കൻ സ്വദേശി 11 മണിക്കൂർ കൊണ്ട് നിർമ്മിച്ച 780 മീറ്റർ നീളത്തിലുള്ളതാണ്. 18ഇഞ്ച് നീളത്തിലും 4.5 ഇഞ്ച് വീതിയിലും വെട്ടിയെടുത്ത പേപ്പറിൽ സ്റ്റേപ്ലർ പിൻ ഉപയോഗിച്ച് ഉറപ്പിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നീല, പിങ്ക്, മഞ്ഞ എന്നീ കളർ പേപ്പറുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ 5 മിനിട്ട് വീതം നീളുന്ന ചെറിയ ഇടവേളകൾ എടുത്തുവെന്നും ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിച്ചുവെന്നും വിമിൻ പറഞ്ഞു. 

നിർമ്മാണത്തിന്റെ ആദ്യ ഘട്ടം മുതൽ  വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് ഇനി ഗിന്നസ് ബുക്ക് അധികൃതർക്ക് നൽകും. അടുത്ത മാസം ഈ പേപ്പർ ചങ്ങല ഉപയോഗിച്ച് സ്കൂളിലും പരിസരത്തും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ബോധവത്കരണ പരിപാടി നടത്തുമെന്നും വിമിൻ പറഞ്ഞു. ലോക മഹാത്ഭുതങ്ങൾ ഡൂഡിൽ ആർട്ടിലൂടെ വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് എന്നിവയും മാർപ്പാപ്പമാരുടെ ചിത്രങ്ങൾ ശേഖരിച്ച് അവരുടെ ജനനം മുതൽ മരണം വരെയുള്ളവ രേഖപ്പെടുത്തി ആൽബം തയ്യറാക്കിയതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയും യുവാവ് കരസ്ഥമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് കൂരയില്‍ നിന്ന് വീടെന്ന സ്വപ്നത്തിലേക്ക് ഗോപികയും കുടുംബവും, താക്കോല്‍ ദാനം ഇന്ന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ
ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു