ബിസിനസ് ക്ലാസില്‍ യാത്ര, രഹസ്യ വിവരത്തെ തുടര്‍ന്ന് ബാഗേജ് പരിശോധിച്ച് ഉദ്യോഗസ്ഥർ; കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്

Published : Aug 05, 2025, 08:06 AM IST
hybrid cannabis

Synopsis

ദുബായില്‍ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് ഡി.ആർ.ഐ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. 12.88 കിലോ കഞ്ചാവുണ്ട് എന്നാണ് വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. യാത്രക്കാരനില്‍ നിന്ന് 18.22 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്നും ദുബായ് വഴി എത്തിയ കോഴിക്കോട് സ്വദേശി സുധീഷ് ടെന്നിസണിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

ബാങ്കോക്കിൽ നിന്നും എമിറേറ്റ് വിമാനത്തിൽ രാവിലെയെത്തുന്ന യാത്രക്കാരിന്‍റെ കൈവശം 20 കിലോ കഞ്ചാവുണ്ടെന്ന് ഡിആർഐക്കും പൊലീസിനും വിവരം ലഭിച്ചു. സിറ്റി ഡാൻസാഫിലെ രണ്ട് എസ്ഐയും ഒരു പൊലീസുകാരനും പുലർത്തെ വിമാനത്താവനത്താവളത്തിൽ കയറുകയും ചെയ്തു. കസ്റ്റംസിനും പൊലീസ് വിവരം കൈമാറി. ക്യാരിയറായ കോഴിക്കോട് സ്വദേശി സുധീഷ് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തു വന്നിറങ്ങി. ബാഗേജ് പരിശോധനക്കെത്തിയപ്പോള്‍ ഡിആർഐ ഉദ്യോഗസ്ഥർ ആദ്യം ഇയാളെ കസ്റ്റഡിലെടുത്തു. ബാഗേജ് പരിശോധിച്ചപ്പോള്‍ 45 പാക്കറ്റുകളിലായുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.

ഒരു മാസം മുമ്പാണ് രണ്ട് വിദ്യാർത്ഥികളെ ക്യാരിയാറായി ഉപയോഗിച്ച് ബാങ്കോക്കിൽ നിന്നും മാഫിയ ലഹരി കടത്താൻ ശ്രമിച്ചത്. അന്ന് കസ്റ്റംസ് രണ്ടുപേരെയും പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്നും ദുബായിലെത്തിയ ശേഷമാണ് ലഹരി വസ്തു തിരുവനന്തപുരത്ത് എത്തിച്ചത്. നേരത്തെ അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതെ വിദേശത്ത് നിന്നും ലഹരി കടത്തിയിട്ടുണ്ടാവാം. ഒമാനിൽ നിന്നും വിമാനത്താവളം വഴി കടത്തി രണ്ടരക്കോടിയുടെ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. വിദേശത്തുനിന്നുള്ള ലഹരി കടത്തിന് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാകുന്നുവെന്നാണ് സംശയം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര ബജറ്റിലുണ്ട് പ്രഖ്യാപനം! വൈകിയെങ്കിലും ഇത്തവണയും കടലാമകൾ എത്തി, 135 മുട്ടകൾ; മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം