ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അസ്റ്റിൽ

Published : Oct 22, 2021, 07:57 PM IST
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അസ്റ്റിൽ

Synopsis

സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു

മാന്നാർ: സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ( minor girl ) പീഡിപ്പിച്ച (molesting ) കേസിൽ യുവാവിനെ മാന്നാർ പൊലീസ്(Mannar police) അറസ്റ്റ് ചെയ്തു. മാന്നാർ പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവ് (30)നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടിയെ പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ എടുക്കുകയും  പെൺകുട്ടിയുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും, പിന്നീട് ഈ ഫോട്ടോകൾ വീണ്ടും മോർഫ് നടത്തി പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്. 

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വടകരയിൽ നിന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ,എസ് ഐ ജോൺ തോമസ്,ഗ്രേഡ് എസ് ഐ ശ്രീകുമാർ,അഡിഷണൽ എസ് ഐമാരായ മധുസുധനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്