യുവതിയുമായി പരിചയമുള്ള സമയത്തെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

Published : Jun 27, 2024, 10:57 PM IST
യുവതിയുമായി പരിചയമുള്ള സമയത്തെ ചിത്രങ്ങൾ  മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

Synopsis

യുവതിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ് തിങ്കളാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തുത്. 

കോട്ടയം: യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. നാട്ടകം സ്വദേശി സുരജ് രാജാണ് പിടിയിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സൂരജ് മോ‍ർഫ് ചെയ്ത ചിത്രങ്ങൾ പ്രചിപ്പിക്കുന്നെന്ന് കാണിച്ച് യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ് തിങ്കളാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തുത്. 

പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൂടുതൽ ശാസ്ത്രിയ തെളിവുകൾ പൊലീസിന് കിട്ടി. സമൂമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രടരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. യുവതിയുമായി നേരെത്തെ പരിചയമുണ്ടായിരുന്ന പ്രതി ആ സമയത്ത് എടുത്ത ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്. പലപ്പോഴായി മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് സൂരജ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, വടക്കൻ പറവൂരിൽ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ, 3 പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു