കൂട്ടപ്പരാതി; സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കൽ പതിവാക്കിയ പ്രതിയെ പിടികൂടി പൊലീസ്

Published : Jul 30, 2021, 11:11 AM IST
കൂട്ടപ്പരാതി; സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കൽ പതിവാക്കിയ പ്രതിയെ പിടികൂടി പൊലീസ്

Synopsis

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ എടുക്കുകയും മറ്റും തുടർന്നു വരികയായിരുന്നു ഇയാൾ...

തിരുവനന്തപുരം: തിരുവനന്തപുരം കുളപ്പടയിൽ സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കുന്നത് പതിവാക്കിയ യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ വില്ലേജിൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ സുനിൽ കുമാറിന്റെ മകൻ കള്ളൻ  ജ്യോതി എന്നു വിളിക്കുന്ന സുബീഷ് ആണ് പിടിയിലായത്. 

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ എടുക്കുകയും മറ്റും തുടർന്നു വരികയായിരുന്നു ഇയാൾ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഇയാൾ കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ  ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പൊലീസ്സിൽ പരാതി നൽകിയിരുന്നു. 

കുളപ്പട റസിഡൻസ് അസ്സോസ്സിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാധി പൊലീസ്സിന് നൽകിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ ഇയാളെ പൊലീസ്സ് അന്വേഷിച്ചുവരികയായിരുന്നു. 

ആര്യനാട് എസ്എച്ച്ഒ എൻആർ ജോസ്സും, എസ്. ഐ ശ്രീലാൽ ചന്ദ്രശേഖരനും മറ്റ് പൊലീസ്സുകരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇയാളുടെ അറസ്റ്റോടെ ഈ പ്രദേശത്ത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ കുറയും എന്ന് പ്രതീക്ഷ പ്രദേശവാസികൾ പങ്കുവച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം