ചെക് പോസ്റ്റിലെ വാഹന പരിശോധയിൽ കുടുങ്ങി; യുവാവിന്റെ കൈവശമുണ്ടായിരുന്നത് 196 ഗ്രാം കഞ്ചാവ്

Published : Feb 29, 2024, 01:28 PM IST
ചെക് പോസ്റ്റിലെ വാഹന പരിശോധയിൽ കുടുങ്ങി; യുവാവിന്റെ കൈവശമുണ്ടായിരുന്നത് 196 ഗ്രാം കഞ്ചാവ്

Synopsis

സുൽത്താൻ ബത്തേരി എസ്.ഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

സുൽത്താൻബത്തേരി: 196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. പൊക്കുന്ന്, കച്ചേരിക്കുന്ന് ഗ്രീന്‍ നെസ്റ്റ് ടി.ടി ജബീര്‍(41)നെയാണ് സുൽത്താൻ ബത്തേരി എസ്.ഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച്ച വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.കെ. സുമേഷ്, വി.കെ. ഹംസ, കെ.എസ്. അരുണ്‍ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയൽവാസിയുടെ കിണറ്റിൽ ചത്തുകിടന്ന എലിയെ എടുക്കാൻ ഇറങ്ങി; 49-കാരൻ ശ്വാസംമുട്ടി മരിച്ചു
കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; വെടിവെയ്ക്കാൻ ഷൂട്ടർമാരില്ല