സ്വന്തം വീട്ടിലെത്തി സഹോദരീഭര്‍ത്താവിന്റെ ബൈക്ക് തീയിട്ട് യുവാവിന്റെ കൊലവിളി; പൊലീസ് എത്താൻ വൈകിയെന്ന് ആരോപണം

Published : Dec 22, 2024, 09:58 PM IST
സ്വന്തം വീട്ടിലെത്തി സഹോദരീഭര്‍ത്താവിന്റെ ബൈക്ക് തീയിട്ട് യുവാവിന്റെ കൊലവിളി; പൊലീസ് എത്താൻ വൈകിയെന്ന് ആരോപണം

Synopsis

ഇവരുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു.  

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ഇവരുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. രാത്രി ഏഴോടെ അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കുണ്ടാക്കി. ഇയാളുടെ കൈയില്‍ ഇരുമ്പു ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല. പിന്നാലെ, ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ഭീഷണി. 

എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ശ്രീവേഷ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തീ കണ്ട് പുറത്തിറങ്ങി തീ കെടുത്താന്‍ നോക്കിയെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ മുക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.

അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുണ്ടായിട്ടുണ്ട്. ശ്രീവേഷ് ബൈക്കിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ മുക്കം പോലീസില്‍ വിവരം അറിയിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. കൃത്യസമയത്ത് പോലീസ് എത്തിയിരുന്നെങ്കില്‍ ഇത്രയും നാശനഷ്ടം ഉണ്ടാവില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് കത്തി, സാധനങ്ങൾക്ക് ഒപ്പം കത്തി നശിച്ചതിൽ രണ്ടര ലക്ഷം രൂപയുടെ നോട്ടുകളും!
കൊല്ലത്തെ വീട്ടിൽ സൂക്ഷിച്ചത് 150 ലധികം കുപ്പികൾ, മൊത്തം 68 ലിറ്റർ മദ്യം; രഹസ്യവിവരം ലഭിച്ചതോടെ പുനലൂർ പൊലീസ് വയോധികനെ പിടികൂടി