സംശയാസ്പദ സാഹചര്യത്തില്‍ യുവാവിനെ പിടികൂടി, പരിശോധിച്ചപ്പോള്‍ ലഭിച്ചത് 8.4 ഗ്രാം എംഡിഎംഎ

Published : Feb 26, 2025, 12:16 PM ISTUpdated : Feb 26, 2025, 12:19 PM IST
സംശയാസ്പദ സാഹചര്യത്തില്‍ യുവാവിനെ പിടികൂടി, പരിശോധിച്ചപ്പോള്‍ ലഭിച്ചത് 8.4 ഗ്രാം എംഡിഎംഎ

Synopsis

സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ പ്രതിയെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. 8.4 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുന്നുമ്മല്‍ സ്വദേശി റംഷീദാണ് എക്സൈസിന്‍റെ പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നാദാപുരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍  ആന്‍റണിയും സംഘവും ചേര്‍ന്നാണ് റംഷീദിനെ പിടികൂടിയത്.

ഇന്നലെ വൈകീട്ട് ആറോടെ പൂവുള്ളതില്‍മുക്ക്-കുനിയില്‍ സ്‌കൂള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. 8.4 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സിപി ചന്ദ്രന്‍, എക്‌സൈസ് ഓഫീസര്‍മാരായ ദീപുലാല്‍, ഷിജിന്‍, രജിലേഷ്, വിജേഷ്, അശ്വിന്‍, ബബിത, സൂര്യ, ഡ്രൈവര്‍ ബബിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് റംഷീദിനെ പിടികൂടിയത്.

Read More:രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലോഡ്ജ് മുറിയിൽ പരിശോധന; എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ