വടകരയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By Web TeamFirst Published Nov 16, 2019, 3:08 PM IST
Highlights

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കോഴിക്കോട്: വടകരയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയൂര്‍ മാടത്തുംചാലില്‍ മീത്തല്‍ അനുരാജ് (29) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്‍റെയും ശോഭയുടെയും മകനാണ് അനുരാജ്.  നീതു സഹോദരിയാണ്.

click me!