മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ അപകടം; വയനാട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ചു

Published : Jan 02, 2023, 10:18 PM ISTUpdated : Jan 02, 2023, 10:21 PM IST
 മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ അപകടം; വയനാട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ചു

Synopsis

ഇന്ന് വൈകീട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു

മാനന്തവാടി: വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. 

ഇന്ന് വൈകീട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. കൂടെ ജോലിയിലുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് എത്തി അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനാണ് അജിന്‍. സഹോദരി: അര്‍ച്ചന.
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്