വർക്കലയിൽ ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് യുവാവ് തീക്കൊളുത്തി മരിച്ചു

Published : Jul 30, 2022, 03:13 PM ISTUpdated : Jul 30, 2022, 08:09 PM IST
വർക്കലയിൽ ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് യുവാവ് തീക്കൊളുത്തി മരിച്ചു

Synopsis

തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയിൽ ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

ഇന്നലെ വൈകീട്ടാണ് അഹമ്മദാലി വര്‍ക്കല ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തുന്നത്, കയ്യിലൊരു പെട്രോൾ കുപ്പിയുമുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുൻപും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലിയെ കണ്ട ഉടനെ ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഇയാളുടെ ഭാര്യയുടെ പിതാവ് പറയുന്നത്.  വീടിന് പുറകിലെ വാതിൽ കൂടി അടച്ച് തിരിച്ച് വരുന്നതിനിടെ തീ ആളിപ്പടര്‍ന്നുവെന്ന് ഭാര്യാ പിതാവ് പറയുന്നു. അയൽവാസികൾ ഓടിയെത്തി. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read: പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ടെന്നും അഹമ്മദാലി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു 

തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പ് മുറിയിൽ മകൻ ദർശനെ തൂങ്ങിയ നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി