അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Published : Dec 29, 2020, 08:42 AM IST
അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Synopsis

വീട്ടില്‍ നിന്ന് ബൈക്കില്‍ മറയൂരിലേക്ക് പോകും വഴി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി...

ഇടുക്കി: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തലയാര്‍ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ കറുപ്പസാമി (34) ആണ് മരിച്ചത്. മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പള്ളനാടില്‍ വച്ച് വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് ബൈക്കില്‍ മറയൂരിലേക്ക് പോകും വഴി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. 

അപകടം നടന്ന സ്ഥലത്ത് നിന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പളനിസാമി - വെള്ളത്തുരച്ചി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ ഗണേശന്‍, കനക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം