മാട്ടുപ്പെട്ടിയിൽ ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് ആലുവ സ്വദേശിയായ യുവാവ് മരിച്ചു

Published : Nov 04, 2020, 10:04 PM IST
മാട്ടുപ്പെട്ടിയിൽ ബൈക്ക്  നിയന്ത്രണംവിട്ട് ബസിലിടിച്ച്  ആലുവ സ്വദേശിയായ യുവാവ് മരിച്ചു

Synopsis

ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആലുവ യുസി കോളേജിന് സമീപം ഷീനംകുളത്തിൽ വീട്ടിൽ ചന്ദ്രന്റെ മകൻ എസ് അഖിൽ [26]ണ് മരിച്ചത്. 

ഇടുക്കി: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആലുവ യുസി കോളേജിന് സമീപം ഷീനംകുളത്തിൽ വീട്ടിൽ ചന്ദ്രന്റെ മകൻ എസ് അഖിൽ [26]ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മാട്ടുപ്പെട്ടി കബനി പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. 

ആലുവ എറ്റിഎസ് ഹോണ്ടയിൽ ജോലി ചെയ്യുന്ന അഖിൽ മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങിവരവെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് എതിരെ വന്ന ബസിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. 

ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയതിനുശേഷം വിദക്ത ചികിൽസയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറ്റം, സെൻട്രൽ ജയിൽ അന്തേവാസികൾ തയ്യാറാക്കിയ കൊടിക്കയർ ക്ഷേത്രത്തിലേക്ക്
കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയിട്ട് നടന്നില്ല, എടിഎം തകർത്ത യുവാവ് അറസ്റ്റിൽ