കാടുകയറി ശുചിമുറികള്‍; നഗരസഭയുടെ അനാസ്ഥ മൂലം 90 ലക്ഷം രൂപയുടെ പദ്ധതി അവതാളത്തില്‍

By Web TeamFirst Published Nov 4, 2020, 4:42 PM IST
Highlights

ശുചിമുറികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം പരിപാലനം കുടുംബശ്രീ യൂണിറ്റിന് കൈമാറുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇതിനും തീരുമാനമായില്ല.
 

ചേര്‍ത്തല: നഗരസഭയുടെ അനാസ്ഥ മൂലം 90 ലക്ഷം രൂപയുടെ പദ്ധതി അവതാളത്തില്‍. നഗരത്തില്‍ വിവിധയിടങ്ങളിലായി നിര്‍മ്മിച്ച മോഡുലാര്‍ ശുചിമുറികളാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാതെ കാടുകയറി നശിക്കുന്നത്. 2019 മാര്‍ച്ചില്‍ തുടങ്ങിയ പദ്ധതിയില്‍ 54 മോഡുലാര്‍ ശുചി മുറികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ താലൂക്കാശുപത്രിയ്ക്ക് സമീപം അടക്കം 39 ശുചി മുറികള്‍ വാട്ടര്‍ ടാങ്കടക്കം നിര്‍മ്മാണം പൂര്‍ത്തികരിച്ചെങ്കിലും ഇപ്പോള്‍ കാടു കയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. 

ടൗണ്‍ഹാള്‍, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മുട്ടം മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ശുചിമുറികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. താലൂക്കാശുപത്രിക്ക് സമീപം18 എണ്ണമാണ് നിര്‍മിച്ചത്. എളുപ്പം നിര്‍മ്മിക്കാനും പിന്നീട് പൊളിച്ച് മാറ്റാവുന്ന രീതിയിലുമാണ് നിര്‍മ്മാണം. 

ശുചിമുറികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം പരിപാലനം കുടുംബശ്രീ യൂണിറ്റിന് കൈമാറുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇതിനും തീരുമാനമായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ-ടോയിലറ്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തന സജ്ജമാകാതെ ലക്ഷങ്ങള്‍ നഷ്ടമായി. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡ്, നഗരസഭ കോംപ്ലക്‌സ്, തെക്കേ അങ്ങാടി എന്നിവിടങ്ങളില്‍ ഇ-ടോയിലറ്റുകള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
 

click me!