Latest Videos

ഇടുക്കിയിൽ റിലേ ബൈക്ക് മോഷണം, വില്ലനായി പെട്രോൾ, പ്രതികളെ പിടികൂടാൻ ആഞ്ഞുപിടിച്ച് പൊലീസും നാട്ടുകാരും

By Web TeamFirst Published Jul 19, 2022, 10:11 AM IST
Highlights

മോഷ്ടിച്ച ബൈക്കിൽ പെട്രോൾ തീർന്നു, ഉപേക്ഷിച്ച് തൊട്ടടുത്തിരുന്ന ബൈക്കുമായി കടന്നു കളഞ്ഞു, വീണ്ടും വില്ലനായി പെട്രോൾ, ഇതോടെ മറ്റൊരു മോഷണം, ഇടുക്കിയിലെ റിലേ ബൈക്ക് മോഷണം ഇങ്ങനെ...

ഇടുക്കി : കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് ഇന്നലെ നടന്നത് മൂന്ന് മോഷണം. ഇതിൽ രണ്ട് ബൈക്കുകൾ ഉടമകൾക്ക് തിരിച്ചുകിട്ടിയെങ്കിലും മൂന്നാമത്തെ ബൈക്കും അതുമായി പോയ കള്ളൻമാരും ഇപ്പോഴും പൊലീസിന്റെയോ നാട്ടുകാരുടെയോ വലയിൽ വീണിട്ടില്ല. ചപ്പാത്ത് പാലത്തിന് എതിർവശം സഹകരണ ബാങ്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ആദ്യം മോഷണം പോയത്. 

കൊക്കയാർ പഞ്ചായത്ത് ജീവനക്കാരനായ ജിയാഷിന്റെ ഈ ബൈക്ക് കണ്ടെത്താൻ ബാങ്കിന്റെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ രണ്ട് പേർ ബൈക്കുമായി പോകുന്ന അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. പിന്നെ നാട്ടുകാരെല്ലാം ചേർന്ന് ബൈക്ക് കണ്ടെത്താനിറങ്ങി. ആശ്വാസമെന്നപോലെ ജിയാഷിന്റെ ബൈക്ക് സമീപത്തെ മുസ്ലീം പള്ളിയോട് ചേർന്നുള്ള വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. 

Read Also : രാത്രി ബൈക്ക് തള്ളാൻ സഹായത്തിനെത്തിയത് പൊലീസ്, 'ഉടമ' മോഷണക്കേസിൽ അകത്ത്...

പെട്രോൾ തീർന്നതോടെ ബൈക്ക് ഉപേക്ഷിച്ചതാണെന്ന് പരിശോധനയിൽ മനസ്സിലായി. അപ്പോഴാണ് വർക്ക്ഷോപ്പിൽ പണി തീർത്ത് വച്ചിരുന്ന ബൈക്ക് മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നെ എല്ലാവരും ചേർന്ന് ഈ ബൈക്ക് തേടിയിറങ്ങി. ഈ ബൈക്കും അര കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. 

Read Also : മോഷ്ടിച്ച ബൈക്കില്‍ കറക്കം, നമ്പര്‍ പ്ലേറ്റ് പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്‍റേത്; യുവാവ് പിടിയില്‍

പെട്രോൾ തീർന്നതോടെ മോഷ്ടാക്കൾ ഈ ബൈക്കും ഉപേക്ഷിക്കുയായിരുന്നു. എന്നാൽ പകരം ഇതേ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. ഈ ബൈക്കും മോഷ്ടാക്കളെയും കണ്ടെത്താൻ ശ്രമം നടന്നെങ്കിലും പിടികൂടാനായില്ല. പ്രതികളെ കണ്ടെത്താൻ പൊലീസും തിരച്ചിൽ വ്യവപകമാക്കിയിരിക്കുകയാണ്. 

Read Also : നമ്പർപ്ലേറ്റില്ല, കൈകാണിച്ചാൽ നിർത്തില്ല; ഏറെക്കാലം വലച്ച ഫ്രീക്കൻ ബൈക്കുകൾക്ക് ഒടുവിൽ പൂട്ട് 

 

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ബൈക്ക് മോഷണം നടന്നു. ആറ്റിങ്ങലിലെ വാണിജ്യ സമുച്ഛയത്തിൽ നിർത്തിയിട്ട സ്കൂട്ടറാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തിനൊടുവിൽ ഇരുപത് കിലോമീറ്റർ അകലെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ പാർക്കിങ്ങിൽ നിർത്തിയിട്ട ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയത്. ജ്വല്ലറി ജീവനക്കാരനായ റാഫിയുടെ സ്കൂട്ടറാണ് നീല ഷർട്ടും കറുത്ത പാന്റും ധരിച്ചെത്തിയ യുവാവ് മോഷ്ടിച്ച് കൊണ്ടുപോയത്. മാർക്കറ്റിങ് ജോലി കഴിഞ്ഞ് വൈകീട്ട് ഓഫീസിലെത്തുന്ന റാഫി, പെട്ടെന്ന് വീട്ടിലേക്ക് പോവാനായി, ഫയലുകൾ ഓഫീസിൽ തിരികെവെക്കും മുമ്പ് ലാപ്ടോപ്പും സ്കൂട്ടറിന്റെ താക്കോലും അടങ്ങുന്ന ബാഗ് സ്കൂട്ടറിൽ വച്ച് പോകാറാണ് പതിവ്. 

ഇത് മനസ്സിലാക്കിയ ആളാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്. എന്നാൽ ബാഗിൽ നിന്ന് സ്കൂട്ടറിന്റെ താക്കോൽ മാത്രം എടുത്ത്  ലാപ്ടോപ്പും ബാഗും ഉപേക്ഷിച്ചാണ് യുവാവ് കടന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ വെട്ടൂർ എന്ന സ്ഥലത്ത് റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

click me!