സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Published : Mar 04, 2025, 07:09 PM IST
സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Synopsis

വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു

കോട്ടയം: വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവും സുഹൃത്തുക്കളും കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെയാണ് ഒരാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്