നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടെ കുടുങ്ങി; അനധികൃതമായി കടത്തിയത് 29 കുപ്പി വിദേശമദ്യം

Published : Mar 04, 2025, 06:35 PM IST
നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടെ കുടുങ്ങി; അനധികൃതമായി കടത്തിയത് 29 കുപ്പി വിദേശമദ്യം

Synopsis

നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.

കോഴിക്കോട്: മാഹിയില്‍ നിന്ന് അനധികൃതമായി കടത്തിയ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍. നാദാപുരം വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ ജയസൂര്യ(28), വെസ്റ്റ്ബംഗാള്‍ സ്വദേശി സുബീര്‍ ദാസ്(25) എന്നിവരെയാണ് 29 കുപ്പി വിദേശമദ്യവുമായി നാദാപുരം എസ്‌ഐ എംപി വിഷ്ണു അറസ്റ്റ് ചെയ്തത്.

നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. സുബിര്‍ ദാസില്‍ നിന്ന് അര ലിറ്ററിന്റെ 11 കുപ്പികളും ജയസൂര്യയില്‍ നിന്ന് 18 കുപ്പികളുമാണ് പിടികൂടിയത്. വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ എന്നിവിടങ്ങളില്‍ വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസ്: പ്രതിയ്ക്ക് 2 വര്‍ഷം തടവും 20,000 രൂപ‌ പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ