വാഗമണ്‍ റോഡില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കാറിൽ രക്തക്കറ; ദുരൂഹതയെന്ന് ബന്ധുക്കൾ

Published : May 11, 2025, 10:55 PM IST
വാഗമണ്‍ റോഡില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കാറിൽ രക്തക്കറ; ദുരൂഹതയെന്ന് ബന്ധുക്കൾ

Synopsis

കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ഒടുവിലാണ് പുലര്‍ച്ചെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇടുക്കി: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനെയാണ് (36) ഞായർ രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജിന് സമീപത്തെ റോഡ് അരികിലാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. മരണ കാരണം വ്യക്തമല്ല.

ഷക്കീര്‍ ഹുസൈനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ഒടുവിലാണ് പുലര്‍ച്ചെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പീരുമേട് പോലീസില്‍ ഇവര്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിനുള്ളില്‍ രക്തക്കറ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പീരുമേട് പൊലീസ് അധികൃതർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച്
വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്