യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 26, 2024, 01:48 AM IST
യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഹരിപ്പാട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് മുതുകുളം വടക്ക് പുത്തൻവീട്ടിൽ അനീഷാണ് (37) മരിച്ചത്.  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഒരു ബന്ധുവാണ് അനീഷിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. 

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുറച്ചു നാളായി ഇയാൾ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ - അർച്ചന. മകൾ - അവനിക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു