റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും

Published : Aug 22, 2023, 10:50 PM IST
റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും

Synopsis

കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. 

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൈകീട്ട് 5.50 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ്  അവശനിലയിൽ യുവാവിനെ യാത്രക്കാർ കണ്ടത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ, ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല. പൊലീസും റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു