വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥിയെ പീച്ചി ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് കാണാതായി

Published : May 08, 2024, 07:45 PM IST
വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥിയെ പീച്ചി ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് കാണാതായി

Synopsis

പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ

തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം താനൂർ സ്വദേശി യഹിയ(25) യെയാണ് വൈകീട്ടോടെ കാണാതായത്. പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചിൽ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സ് അംഗങ്ങളും തിരച്ചിൽ നടത്തുന്നുണ്ട്. മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!