മദ്യപിച്ചെത്തി വീട്ടുകാരുമായി തട്ടിക്കയറി, പിന്നാലെ യുവാവ് കിണറ്റിലേക്ക് ചാടി; ഗുരുതര പരിക്ക്

Published : Jul 29, 2024, 08:39 AM ISTUpdated : Jul 29, 2024, 10:36 AM IST
മദ്യപിച്ചെത്തി വീട്ടുകാരുമായി തട്ടിക്കയറി, പിന്നാലെ യുവാവ് കിണറ്റിലേക്ക് ചാടി; ഗുരുതര പരിക്ക്

Synopsis

യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌  മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നു.

'തൃശൂരിലെ ഡ്രഡ്ജറും ​ഉപയോഗിക്കാൻ വെല്ലുവിളികളേറെ, ഒഴുക്ക് 4 നോട്ട്സ് കൂടിയാൽ പ്രയാസമാകും'; ഉദ്യോഗസ്ഥൻ എൻ നിഖിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ