
തിരുവനന്തപുരം: ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച് വീട് വിട്ട രണ്ട് കൗമാരക്കാരും ബന്ധുക്കളുമായ രണ്ട് വിദ്യാർത്ഥികളെ സേലത്ത് നിന്ന് പോലിസ് കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. സഹോദരങ്ങളുടെ മക്കളായ ഇരുവരും ശനിയാഴ്ചയാണ് വീടുവിട്ടത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആകാതെ വന്നതോടെ ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.
Read More... എംഡിഎംഎയുമായി സ്‌കൂബ ഡൈവര്‍ പൊലീസ് പിടിയില്‍
പരാതി സ്വീകരിച്ച പൊലീസ് ഒരാളുടെ പക്കലുള്ള ഫോണിൽ വിളിച്ചെങ്കിലും കോൾ കട്ട് ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ കുട്ടികൾ പാലക്കാടാണെന്നും ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുകയാണെന്നും പൊലീസ് മനസിലാക്കി. ഇതോടെ ബന്ധുക്കളെ കൊണ്ട് നിരന്തരം ഫോൺ വിളിപ്പിച്ചു. ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കെഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് വിഴിഞ്ഞം പൊലീസ് നിരന്തരം കൈമാറി. ഇതിനിടെ സേലത്ത് എത്തിയ സംഘത്തെ റെയിൽവേ പോലീസ് തടഞ്ഞ് വച്ചു. വിഴിഞ്ഞം പൊലീസിനെ വിവര അറിയിച്ചതിനെ തുടർന്ന് കുട്ടികളെ തിരികെ കൊണ്ടുവരാൻ ബന്ധുക്കളുമായി പോലീസ് ഇന്നലെ വൈകുന്നേരം സേലത്തേക്ക് തിരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam