പനങ്കായ പറിക്കാന്‍ പനയില്‍ കയറിയ യുവാവിന് താഴെ വീണ് ദാരുണാന്ത്യം

Published : Sep 28, 2025, 04:17 PM IST
Naduvannur Accident death kozhikode

Synopsis

കോഴിക്കോട് നടുവണ്ണൂരിൽ പനയിൽ നിന്ന് വീണ് 37-കാരനായ യുവാവ് മരിച്ചു. പനങ്കായ പറിക്കാൻ കയറിയപ്പോൾ കൈവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ പനയില്‍ കയറിയതായിരുന്നു. എന്നാല്‍ കൈ വഴുതി താഴേക്ക് വീണു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്. അച്ഛന്‍: പരേതനായ സുഗുണന്‍. അമ്മ: രാധ. സഹോദരി: ദീപ സിജീഷ് (കല്‍പറ്റ). മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൊബൈൽ സ്ക്രീൻ കാർഡിൽ അണലിക്കുഞ്ഞ്; ആദ്യം ഞെട്ടല്‍, പിന്നീട് കൗതുകം! വേറിട്ടൊരു രക്ഷാപ്രവർത്തനം
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല; യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല