ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Oct 07, 2023, 10:33 PM IST
ഹരിപ്പാട് റോഡരികിൽ  നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. 

ഹരിപ്പാട് : റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ആറാട്ടുപുഴ മംഗലം അരുൺ ഭവനത്തിൽ വിശ്വൻ്റെ മകൻ അരുൺ (27) മരിച്ചത്. മംഗലം  ഇടക്കാട്ടു പടീറ്റതിൽ സുധീറിന്റെ മകൻ ഷാരോണിനാണ് (27) നാണ് പരിക്കേറ്റത്.

ഷാരോണിനെ ആലപ്പുഴ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ  റോഡിൽ പതിയാങ്കര പള്ളിമുക്കിനു തെക്കുവശത്ത് ആയിരുന്നു അപകടം. കുറിച്ചിക്കൽ അമ്മ വള്ളത്തിലെ തൊഴിലാളിയായ അരുൺ  വള്ളത്തിലിരുന്ന കുടിവെള്ള കാനുമായി വീട്ടിലേക്കുവരുമ്പോൾ റോഡരികിൽ ഇൻഡിക്കേറ്റർ ഇല്ലാതെ നിർത്തിയിട്ടിരുന്ന ഇഷ്ടിക കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അരുൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്ക ൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു മാതാവ് : കുഞ്ഞു മോൾ. സഹോദരി: ആതിര.

Read more:  ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അതേസമയം, മരം മുറിക്കുന്നതിനിടെ  ഉണ്ടായ അപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്‍റെ വടക്കതില്‍ അഷ്റഫ് -തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹസന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് ദാരുണമായ അപകടമുണ്ടായത്. വീടിന് സമീപത്തെ മരം മുറിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു മുഹമ്മദ് അഹസന്‍. മരം മറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ഭാഗത്തേക്ക് വീഴാതെ കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുറിച്ച മരം വടം കെട്ടി വലിച്ചിരുന്നെങ്കിലും മരം അപ്രതീക്ഷിതമായി മറുദിശയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്