കൊല്ലത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

Published : Nov 30, 2024, 08:22 AM IST
കൊല്ലത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

കൊല്ലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം.

കൊല്ലം: കൊല്ലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ വരാവൽ - തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോൾ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയിൽ കേരളവിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ ജീവനക്കാരാനായിരുന്നു അശോക് കുമാർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു