ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി

Published : Jun 20, 2020, 09:56 PM IST
ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി

Synopsis

ചേർത്തലയിൽ വിവാഹം ചെയ്ത സഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഹേമന്ത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബൈക്ക് ചെങ്ങണ്ട പാലത്തിൽ വച്ചശേഷം താഴെ കായലിലേയ്ക്ക് ചാടുകയായിരുന്നു

ചേർത്തല:  ചെങ്ങണ്ട പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി . മുങ്ങൽ വിദഗ്ധര്‍ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്‍റെ മകൻ ഹേമന്ത് (36) ആണ് ഇന്ന് രാവിലെ 9 മണിയോടെ കായലിൽ ചാടിയത്. ചേർത്തലയിൽ വിവാഹം ചെയ്ത സഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ്
ഹേമന്ത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ബൈക്ക് ചെങ്ങണ്ട പാലത്തിൽ വച്ചശേഷം താഴെ കായലിലേയ്ക്ക് ചാടുകയായിരുന്നു. കായലിനരികെ വസ്ത്രങ്ങൾ കഴുകി കൊണ്ടിരുന്ന സ്ത്രീകൾ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് തിരച്ചിലാരംഭിച്ചത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ഹേമന്ത് ഉപയോഗിച്ച ഹെൽമറ്റും ജാക്കറ്റും 50 മീറ്ററോളം അകലെ കണ്ടെത്തി. മാനസിക പ്രശ്നമുള്ള ഹേമന്ത് കുറെ നാളുകളായി മരുന്നു കഴിക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.

പാലത്തിന് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ഒഴുകി പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരപ്പേൽ മേഖല വരെ തെരച്ചിൽ നടത്തി. വൈകിട്ടോടെ വെളിച്ചക്കുറവും പ്രതികൂല സാഹചര്യവും മൂലം  മുങ്ങൽ വിദഗ്ധര്‍ തിരച്ചിൽ നിർത്തി. നാളെ രാവിലെ മുതൽ തെരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി