നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു

Published : Mar 30, 2026, 08:07 PM IST
Young man s brutality

Synopsis

കോഴിക്കോട് പുതുപ്പാടിയില്‍ വിദ്യാര്‍ത്ഥികളെ തൂമ്പ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞയാളുടെ കൈ അടിച്ചൊടിച്ചു. ലഹരിക്ക് അടിമയെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന നിഷാദ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന്റെ സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കോഴിക്കോട്: വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് തടയാനെത്തിയ യുവാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു. കോഴിക്കോട് പുതുപ്പാടി കാക്കവയലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാക്കവയല്‍ വട്ടപ്പറമ്പില്‍ നിഷാദ്(40) ആണ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ആക്രമണം അഴിച്ചുവിട്ടത്.

രാവിലെ ബസില്‍ കയറാനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇയാള്‍ തൂമ്പ വീശുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ചാമപ്പുറായില്‍ റഷീദ് ഓടിയെത്തി. എന്നാല്‍ നിഷാദ്, റഷീദിന്റെ തലയ്ക്ക് നേരെ തൂമ്പ വീശി. ഇത് തടയുമ്പോഴാണ് കൈക്ക് പരിക്കേറ്റത്. ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടുതല്‍ ആക്രമണത്തിനൊരുങ്ങി ആളുകള്‍ക്ക് പിന്നാലെ ഓടുന്നതിനിടയില്‍ റോഡില്‍ വീണ് നിഷാദിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈ കാലുകള്‍ കൂടിക്കെട്ടി ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അശുപത്രിക്കുള്ളില്‍ വെച്ചും ഇയാള്‍ പലതവണ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് എത്തി ആംബുലന്‍സില്‍ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. മുന്‍പ് വിദേശത്തായിരുന്ന നിഷാദ് ലഹരിക്ക് അടിമയായിരുന്നുവെന്നും ലഹരിക്കച്ചവടം നടത്തുന്നയാളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റഴിക്കും; 27 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ലോറിയിൽ നിന്നും പാറ വീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവം, യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയെന്ന് കലക്ടര്‍