യുവാവിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്

Published : Mar 26, 2025, 12:31 PM ISTUpdated : Mar 26, 2025, 12:35 PM IST
യുവാവിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്

Synopsis

മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന്‍ ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു.

കോഴിക്കോട്: മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രം​ഗത്ത്. കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്. മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന്‍ ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ മൂത്ത മകനും സഹോദരനും ചേര്‍ന്ന് അനന്ദുവിനെ കൊല്ലുകയായിരുന്നു. തന്റെ പേരിലുള്ള വീടും സ്ഥലവും അനന്ദുവിന്റെ കൈവശമുള്ള പണവുമുള്‍പ്പെടെ കൈവശപ്പെടുത്താനാണ് കൃത്യം നടത്തിയത്. 2021ല്‍ താന്‍ മക്കളുടെ ശല്യം മൂലം വീട് വിട്ടിറങ്ങിയതാണ്. തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണന്നും വീടും സ്ഥലവും തനിക്ക് തിരികെ അനുവദിച്ച് കോടതി ഉത്തരവുണ്ടായിട്ടും മുക്കം പൊലീസ് വിധി നടപ്പാക്കാന്‍ സഹായിക്കുന്നില്ലന്നും സതി പറഞ്ഞു. മകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലന്നും ഇവര്‍ ആരോപിച്ചു. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയ വോട്ടിലും കൗതുകം! ഒറ്റയ്ക്ക് വീടുകയറിയ അമ്മായിഅമ്മ, പാര്‍ട്ടി ടിക്കറ്റിൽ മരുമകൾ; പള്ളിക്കൽ പഞ്ചായത്തിലെ കൗതുക മത്സരത്തിൽ ഇരുവരും തോറ്റു
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്