മുട്ട് മാറ്റുന്നതിനിടെ സൺഷെയ്ഡിന്റെ കോൺക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി, മണിക്കൂറുകൾ താങ്ങി നിർത്തി, ഒടുവിൽ രക്ഷ!

Published : Aug 13, 2023, 08:23 PM IST
മുട്ട് മാറ്റുന്നതിനിടെ സൺഷെയ്ഡിന്റെ കോൺക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി, മണിക്കൂറുകൾ താങ്ങി നിർത്തി, ഒടുവിൽ രക്ഷ!

Synopsis

സ്ലാബ് വീണു കുടുങ്ങിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപെടുത്തി

അമ്പലപ്പുഴ: കോൺക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെ സ്ലാബ് വീണു കുടുങ്ങിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപെടുത്തി. കരുമാടി സ്വദേശി മിഥുനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പുറക്കാട് പുത്തൻ നടക്കു സമീപം കല്ലുപുരക്കൽ തോപ്പിൽ ബിജുവിൻ്റെ വീടിൻ്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. 

20 ദിവസം മുൻപ് കോൺക്രീറ്റ് ചെയ്ത സൺഷൈഡിൻ്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് മിഥുൻ്റെ കാലിൽ വീഴുകയായിരുന്നു. സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജൻസൺ താങ്ങി നിർത്തുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു. 

പിന്നീട് അമ്പലപ്പുഴ എസ്ഐ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ 20 ഓളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മിഥുനെ സ്ലാബുകൾക്കിടയിൽ നിന്ന് രക്ഷപെടുത്തി.

ഈ സമയം മിഥുൻ തീരെ അവശനായിക്കഴിഞ്ഞിരുന്നു. പിന്നീട് സ്ട്രെക്ച്ചറിൽ കിടത്തി കയറിൽ തൂക്കി യുവാവിനെ താഴെയെത്തിച്ചു. ഇതിനു ശേഷം ആംബുലൻസിൽ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി.മിഥുന്റെ വലതു കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.

Read more: റൂഫ് വിൻഡോയിൽ രണ്ടുപേർ, വലതുവശത്തേക്ക് ചരിഞ്ഞ് ഒരാൾ, താമരശ്ശേരി ചുരത്തിൽ കാറിൽ അഭ്യാസം; വൈകാതെ പണി കിട്ടി!

 

അതേസമയം, ആലപ്പുഴയിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്ക്കൂട്ടർ യാത്രികൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു (52) വാണ് അത്ഭുതകരമായി വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിൽ ചെറിയ പരുക്കുകള്‍ മാത്രമാണ് ഇയാള്‍ക്ക് സംഭവിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ ബിജുവിനെ എറണാകുളം ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അരൂർ പള്ളി ബൈപാസ് കവലയിൽ കഴിഞ്ഞദിവസം രാവിലെ ആറരക്കായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് കയർ കയറ്റി വന്ന ലോറി ചേർത്തലയിൽ ചരക്ക് ഇറക്കി തിരികെ തമിഴ്‌നാട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. പുലർച്ചെ മഴ ഉണ്ടായിരുന്നതിനാൽ തെന്നി കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ആക്റ്റീവ സ്ക്കൂട്ടറിൽ ലോറി ഇടിച്ച് കയറുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം