യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി മുദ്രപത്രം ഒപ്പിടുവിച്ചു; തൃത്താല സ്വദേശികളായ 3പേർ അറസ്റ്റിൽ

Published : May 18, 2025, 02:19 PM IST
യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി മുദ്രപത്രം ഒപ്പിടുവിച്ചു; തൃത്താല സ്വദേശികളായ 3പേർ അറസ്റ്റിൽ

Synopsis

കൂറ്റനാട് സ്വദേശി നൗഷാദിന്‍റെ പരാതിയിലാണ് മൂന്ന് പേരും പിടിയിലായത്. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം.   

പാലക്കാട്: യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. തൃത്താല സ്വദേശികളായ മുഹമ്മദ് ഹനീഫ (54), രജീഷ് (36), മട്ടന്നൂര്‍ സ്വദേശി അബ്ദുള്ള (47) എന്നിവരാണ് അറസ്റ്റിലായത്. കൂറ്റനാട് സ്വദേശി നൗഷാദിന്‍റെ പരാതിയിലാണ് മൂന്ന് പേരും പിടിയിലായത്. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം. 

തട്ടികൊണ്ടു പോയി നൗഷാദിനെ തൃശൂർ കുറുഞ്ഞികരയിലെ ഒരു വീട്ടിൽ കൊണ്ടുപോയശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുദ്രപ്പത്രം ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നു. കഴുത്തിൽ തുണി കൊണ്ട് മുറുക്കി ഭീഷണിപ്പെടുത്തി ചെക്കുകൾ ഒപ്പിടുവിച്ചു വാങ്ങിയതായും പരാതിയിൽ പറയുന്നു. തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. 

'പൊരിച്ച കോയീന്‍റെ മണം'; ബാഗിൽ 'ഭ്രാന്തൻ സാധനം' വിമാന യാത്രയ്ക്കെത്തിയ യുവതിയെ തടഞ്ഞ് ഉദ്യോഗസ്ഥർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു