
ആലപ്പുഴ: ചന്തിരൂരിൽ ഉത്സവത്തിനിടെ ആനവിരണ്ടോടിയപ്പോൾ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെയാണ് ആന വിരണ്ടോടിയത്. ഈ സമയം നോക്കിയാണ് യുവാവിന് കുത്തേറ്റത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന. അതേസമയം, യുവാവിനെ കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് നൂസിന് ലഭിച്ചു.
'സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്‍കി; ലഭിച്ചത് നാപ്കിന്‍, പക്ഷേ നാപ്കിന്‍ മാറ്റിയപ്പോള്‍....'; യുവതിയുടെ അനുഭവം വൈറൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam