കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

Published : Feb 27, 2024, 11:37 PM ISTUpdated : Feb 27, 2024, 11:40 PM IST
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

Synopsis

പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്. 

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് പള്ളുരുത്തിയിൽ കുത്തേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. 

രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം; നസീര്‍ ഹൂസൈന്റെ വിജയാഘോഷത്തിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം, വിവാദം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം