Latest Videos

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്

By Web TeamFirst Published May 8, 2024, 5:13 PM IST
Highlights

താനൂരിലും മലപ്പുറത്തും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

കല്‍പ്പറ്റ: പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.

പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. സംശയം തോന്നിയ കട ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍പ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്. താനൂരിലും മലപ്പുറത്തും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദം നടത്തിയതിനും കേസുകളുണ്ട്. ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശരീരത്തിൻെറ ഭാഗമായ 'കൈപ്പത്തി ചിഹ്നം' മരവിപ്പിക്കണം; കോൺഗ്രസിന്‍റെ ചിഹ്നത്തിനെതിരെ പരാതിയുമായി ബിജെപി നേതാവ്

 

click me!