അർധരാത്രിയിൽ വീടിനകത്ത് ആൾ രൂപം; ബഹളം വച്ചപ്പോൾ വെല്ലുവിളിയും ഭീഷണിയും, മോഷ്ടിക്കുന്നത് മൊബൈൽ ഫോൺ, പിടിയിൽ

Published : May 15, 2023, 11:42 AM IST
അർധരാത്രിയിൽ വീടിനകത്ത് ആൾ രൂപം; ബഹളം വച്ചപ്പോൾ വെല്ലുവിളിയും ഭീഷണിയും, മോഷ്ടിക്കുന്നത് മൊബൈൽ ഫോൺ, പിടിയിൽ

Synopsis

രാത്രി വീടുകളിലെത്തി മൊബൈൽ ഫോൺ മോഷണം നടത്തി ഭീഷണിപ്പെടുത്തി രക്ഷപ്പെടുന്ന പ്രതി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ഒറ്റ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ കയറി മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.  കാഞ്ഞിരംകുളം പുതിയതുറ കറുത്താൻ വിളവീട്ടിൽ വിജിൻ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തെരുവ് വീട്ടിൽ ജയയുടെ വീട്ടിൽ കയറിയ വിജിൻ ഇവിടെ നിന്ന് രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. സമീപത്തെ കടയുടെ ജനൽ വഴി വീടിനുള്ളിലേക്ക് കടന്ന് ജയയുടെയും മകളുടെയും മൊബൈലുകളാണ് കവർന്നത്. 

ഇവർ ഉണർന്ന് ബഹളം വെച്ചപ്പാൾ വീടിന്റ പിറകുവശത്തെ അടുക്കള വാതിൽ  തുറന്ന് ഭീഷണിയും  വെല്ലുവിളിയും നടത്തിയ ശേഷം രക്ഷപ്പെട്ടു. തുടർന്ന്  പുലർച്ചെ രണ്ടര യോടെ ചൊവ്വര സ്വദേശി സരിതയുടെ വാടക വീട്ടിലും കയറി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന സരിതയുടെ  ഫോണും കവർന്നു. ആൾ രൂപം കണ്ട് വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കി. സമാനമായി ഭീഷണി  നടത്തിയാണ് പ്രതി രക്ഷപ്പെട്ടത്. 

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച പോലീസ് മൊബൈൽ ടവർലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണ ത്തിൽ  കാഞ്ഞിരംകുളം ലൂർദ്ദ്പുരമെന്ന് കണ്ടതോടെ പ്രതിയെത്തേടി പോലീസ് സംഘം  അങ്ങോട്ട് തിരിച്ചു. ഈ സമയം കവർന്ന  ഫോണുകൾ വില്ക്കാനായി ഇറങ്ങിയ പ്രതിയെ വഴിയിൽ വച്ച്  പിടികൂടുകയായിരുന്നു. 

Read more: ബില്ലടച്ചില്ല, 'പൊലീസി'നെതിരെ കെഎസ്ഇബി ജപ്തി ഭീഷണി, ഇങ്ങോട്ട് തരാനുള്ളത് തന്നിട്ട് പറയാമെന്ന് മറുപടി, പോര്

തുടർന്ന് പോലീസ് നടത്തിയ  ചോദ്യം ചെയ്യലിൽ രണ്ട് മാസം മുൻപ് വിഴഞ്ഞത്ത് ഒറ്റക്ക് താമസിച്ചിരു ന്ന വൃദ്ധയെ ആക്രമിച്ച് മൊബൈൽ തട്ടിപ്പറിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതി സമ്മതിച്ചു. വിഴിഞ്ഞത്തും  കാഞ്ഞിരംകുളത്തുമായി നിരവധി സമാനമായ കേസുകൾ ഉണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. വിഴിഞ്ഞം എസ്. എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ വിനാേദ് , എ.എസ്.ഐ ബെെ ജു, പാേലീസുകാരായ ഷെെൻ രാജ്, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം