സ്കൂട്ടറിൽ കടത്തിയത് രണ്ട് കിലോ കഞ്ചാവ്, കല്ലായി സ്വദേശി അറസ്റ്റിൽ

Published : May 15, 2023, 09:04 AM IST
സ്കൂട്ടറിൽ കടത്തിയത് രണ്ട് കിലോ കഞ്ചാവ്, കല്ലായി സ്വദേശി അറസ്റ്റിൽ

Synopsis

രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ  എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ  എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ  സാലിചൻ എന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് ഓഫീസർ പിടികൂടിയത്.  ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രശാന്ത്  കെ എം, അർജുൻ കെ,വിനു വിൻസെന്റ്, രജുൽ.ടി,ജിനീഷ്.എ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. വ്യാപകമായി കോഴിക്കോട് ജില്ലയിൽ  മയക്കുമരുന്ന് വേട്ട നടക്കുകയാണ്. കഞ്ചാവിന് പുറമെ ന്യൂ ജൻ സിന്തറ്റിക് മയക്കുമരുന്നായി എംഡിഎംഎയും പിടികൂടുന്നുണ്ട്. യുവാക്കളാണ് കൂടുതലായും അറസ്റ്റിലാകുനത്. പൊലീസും എക്സൈസും നടത്തുന്ന പരിശോധനകളിൽ ദിവസവും ജില്ലയിൽ മയക്കുമരുന്ന് വേട്ട നടക്കുകയാണ്. അശങ്ക ഉയർത്തുന്ന തരത്തിലാണ് സമൂഹത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുന്നത്.

Read more: തിരുവനന്തപുരത്ത് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം, എസ് ഐക്ക് പരിക്കേറ്റു

അതേസമയം, മാങ്കാവ് കിണാശ്ശേരിയിൽ  5 ഗ്രാം എംഡിഎംഐയുമായി യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോഴിക്കോട്വ ളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം  മുബാറക്ക് (31) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ  നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ എംഡിഎം എ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും തലശ്ശേരിയിൽ നിന്നുമാണ് ട്രെയിൻ മാർഗവും ബസ് മാർഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തി വരുന്നതെന്ന് ചോദ്യംചെയ്യിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത എംഡി എം എ 25000 രൂപയ്ക്ക് പ്രതി തലശ്ശേരിയിൽ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു