ബൈക്കിൽ ഇന്ത്യാപര്യടനത്തിനിറങ്ങിയ യുവാവ് കാസർകോട് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Jul 07, 2022, 08:59 PM IST
ബൈക്കിൽ ഇന്ത്യാപര്യടനത്തിനിറങ്ങിയ യുവാവ് കാസർകോട് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Synopsis

വിദേശത്ത് മെക്കാനിക്കൽ എൻജിനിയറായ അർജുൻ ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ബൈക്കിൽ രാജ്യമാകെ ‌‌‌യാത്ര ചെയ്യുക എന്നത് അർജുന്റെ ആ​ഗ്രഹമായിരുന്നു.

കാസർകോട്: തൃശൂരിൽനിന്ന് ബൈക്കിൽ ദേശീയ പര്യടനത്തിനിറങ്ങിയ  ഇറങ്ങിയ യുവാവ് കാസർകോട്ടെ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ എസ്എൽ പുരത്ത് പി എസ് അർജുൻ (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.  ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അർജുൻ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വിദേശത്ത് മെക്കാനിക്കൽ എൻജിനിയറായ അർജുൻ ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ബൈക്കിൽ രാജ്യമാകെ ‌‌‌യാത്ര ചെയ്യുക എന്നത് അർജുന്റെ ആ​ഗ്രഹമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ബൈക്കിൽ തൃശൂരിൽ നിന്നാണ് അർജുൻ യാത്ര തു‌ടങ്ങിയത്. തൃശൂരിൽ നിന്ന് വരുന്ന വഴി കൈ കുഴഞ്ഞു. തുടർന്ന് അർജുൻ തലശേരിയിൽ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.  

വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. ആദ്യ ദിവസം മോഹനന്റെ വീട്ടിൽ താമസിച്ച് പിറ്റേ ദിനം യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീഴുകയായിരുന്നു. ചെറുവത്തൂരിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം