
കോഴിക്കോട്: ശക്തമായ മഴയിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് അപകടം. കട്ടിപ്പാറ വെട്ടി ഒഴിഞ്ഞത്തോട്ടം സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. . വെട്ടിഒഴിഞ്ഞത്തോട്ടം എസ്എസ്എം യു പി സ്കൂളിന് മുകളിലേക്കാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണത്.
ഉച്ച ഭക്ഷണ സമയത്തായിരുന്നു സംഭവം. മതിലിടിഞ്ഞ് വീണ് സ്കൂളിന്റെ ചുമരുകൾക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. കല്ലും സിമന്റ് പാളികളും ക്ലാസ് മുറിയിലേക്ക് പതിച്ചെങ്കിലും വിദ്യാർത്ഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മതിൽ കൂടുതൽ ഇടിയാൻ
സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തിവരുകയാണ്.
Read More : Kerala Rain : ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ, മുന്നറിയിപ്പ്
കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 8 വെള്ളി) )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും, ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ നാളെ (08.07.2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.