മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

Published : Dec 08, 2023, 05:53 PM IST
മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

Synopsis

കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാർമലയിൽ എത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന