
തൃശൂർ: തൃശൂര്‍ കൊക്കാലയിലെ വ്യാപാര കേന്ദ്രത്തിൽ യുവതിയും യുവാവും മരിച്ച നിലയിൽ. റോയൽ ഡെന്‍റൽ സ്റ്റുഡിയോ ഉടമ ബിനുവും ജോലിക്കാരി ആയ പൂജയും ആണ് മരിച്ചത്. വിഷ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 10 മണിയോടെ കടകൾ തുറക്കാനെത്തിയ വ്യാപാരികളാണ് റോയൽ ഡെന്‍റൽ സ്റ്റുഡിയോ തുറന്ന നിലയിൽ കണ്ടത്. അകത്ത് മൃതദേഹം കണ്ട വ്യാപാരികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സ്ഥാപനം പൂട്ടിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം. ബിനുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷ വാതകം ശ്വസിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്.
കടയിലെ ജനററ്ററിൽ നിന്നും വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് കരുതുന്നത്. രാത്രി 10 മണിയോടെയാകാം മരണം സംഭവിച്ചതെന്നും പൊലീസ് കരുതുന്നു.ബിനു തൃശ്ശൂർ സദേശിയും പൂജ ഗോവ സ്വദേശിനിയും ആണ്. പൂജയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാവുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് നെടുംപുഴ പൊലീസിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam