കൊല്ലത്ത് അതിക്രൂരമായി കൊലപാതകം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയായ യുവാവ് ജീവനൊടുക്കി

Published : Oct 18, 2024, 02:52 PM ISTUpdated : Oct 18, 2024, 04:51 PM IST
കൊല്ലത്ത് അതിക്രൂരമായി കൊലപാതകം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയായ യുവാവ് ജീവനൊടുക്കി

Synopsis

കൊല്ലം വല്ലഭൻകരയിലെ വീട്ടിൽ യുവതിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

കൊല്ലം: യുവതിയെ കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുത്തൂർ വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ അറസ്റ്റിലായ ലാലുമോൻ റിമാൻഡിൽ കഴിഞ്ഞിരുന്നു. ലാലുമോൻ തനിച്ച് താമസിക്കുന്ന വീട്ടിൽ ശാരു എത്തിയതിൻ്റെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാരു വിവാഹിതയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമല ആശുപ്രതിയിൽ 30 മണിക്കൂറോളം നീണ്ട യുഎൻഎ ഉപരോധം അവസാനിച്ചു
തിങ്കളാഴ്ച അവധി, ക്ലാസിൽ ഉറക്കം തൂങ്ങിയിരിക്കേണ്ട, യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ്! ലോകകപ്പ് ഫൈനൽ കാണാൻ അവധി നൽകി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ