
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് കോഴിക്കോട്
മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോം നഴ്സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി.
ഹോം നഴ്സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന് പരസ്യം ചെയ്തു. ഇത് കണ്ടാണ് യുവതി സമീപിച്ചത്. അഭിമുഖത്തിനെന്ന വ്യാജേനെ കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഷ്റഫിനെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam