പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയുംതുടരും

Published : Jul 01, 2024, 09:44 PM IST
പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയുംതുടരും

Synopsis

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു

മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തിൽ നിന്ന് ചാടിയ യുവതിക്കായി  തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്ന് രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.  നാട്ടുകാരും, പുളിക്കീഴ് പൊലീസും  പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും  ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഇന്നും തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. രഞ്ജിത്താണ് ഭർത്താവ്. ആറു വയസുകാരി റദിക ഏക മകളാണ്.

ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു