സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദ്ദിച്ചെന്ന് പരാതി

By Web TeamFirst Published Apr 30, 2019, 11:55 PM IST
Highlights

സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് മുബഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മർദ്ദിച്ചിട്ടില്ലെന്നും വയറുവേദനയെന്ന് പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നും പൊലീസ് 

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചെന്ന് പരാതി. എ ആർ നഗർ സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് മുബഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം പതിനാറിനായിരുന്നു സംഭവം. ഒരു യുവതിയോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഭീഷണിപെടുത്തി മുബഷിടെക്കമുള്ള ആറംഗ സംഘം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. 

5000 രൂപയാണ് സംഘം തട്ടിയെടുത്തതായി പരാതിയുള്ളത്. ഇന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മർദ്ദിച്ചിട്ടില്ലെന്നും വയറുവേദനയെന്ന് പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം


 

click me!